പേരാവൂർ (കണ്ണൂർ) വയോജനങ്ങളുടെ സംഘടനയായ സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം 2025 ജനുവരിയിൽ പേരാവൂരിൽ നടത്താൻ തീരുമനിച്ചു. വിപുലമായ പരിപാടികളോടെ സമ്മേളനം നടത്തുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. ഇതിനായി പേരാവൂർകുനിത്തലയിലെ ഡോ.വി ഭാസ്കരൻ മെമ്മോറിയൽ ഹാളിൽ നടത്തിയ യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡൻ്റ് അബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, പി വി പത്മനാഭൻ, എം.പി. ഭട്ടതിരിപ്പാട്, വി വി ചാത്തു. പി പത്മിനി, കെ.ടി.രതീശൻ, മാലൂർ പി. കുഞ്ഞികണ്ണൻ, എ.വി.മോഹനൻ, ടി. ജയചന്ദ്രൻ, സി.വി രവീന്ദ്രൻ രഘുനാഥൻ നമ്പ്യാർ, ജോസഫ് കോക്കാട്ട് പ്രസംഗിച്ചു.
The District Elderly Conference will be held in Peravoor in January.